തിരുവനന്തപുരം :പ്രഭാത് സാംസ്കാരിക സംഘം സംഘടിപ്പിച്ച ഓണാഘോഷം വിവിധ പരിപാടികളോടെ വഞ്ചിയൂർ പ്രഭാത് ബുക്ക് ഹൗസ് അങ്കണത്തിൽ പ്രഭാത് ചെയർമാൻ സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. എസ്. ഹനീഫാ റാവുത്തറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രൊഫ.ജി.എൻ.പണിക്കർ ഓണസന്ദേശം നൽകി.
അബുദാബി ശക്തി അവാർഡ് ലഭിച്ച പ്രഭാതിലെ എഴുത്തുകാരായ പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ, പി.ജി.സദാനന്ദൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വിവിധ പുരസ്കാരങ്ങൾ നേടിയ പ്രഭാത് കുടുംബത്തിലെ എഴുത്തുകാരായ പ്രൊഫ.ജി.എൻ.പണിക്കർ, ഡോ.ജോർജ് ഓണക്കൂർ, കൃഷ്ണകുമാരി, കവിത വിശ്വനാഥ് , വിജി വട്ടപ്പാറ , കാര്യവട്ടം ശ്രീകണ്ഠൻ നായർ, വട്ടപ്പാറ രവി, അവണാകുഴി വിജയൻ,സന്തോഷ് വട്ടപ്പാറ, പകൽകുറി വിശ്വൻ, ഡോ.അനിൽകുമാർ എസ്.ഡി, അജിത് രാഘവ്, മടവൂർ സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച 6 പുസ്തകങ്ങൾ , ഡോ.ജോർജ് ഓണക്കൂർ ,വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബുവിന് നൽകി പ്രകാശനം ചെയ്തു, ശകുനി (കൃഷ്ണ കുമാരി) , ശക്തിഭദ്രൻ (ബാബു.ജി.നായർ ),എരിതീയിൽ വീണ മഞ്ഞുതുള്ളി ( ജസ്റ്റിൻ ജോൺ) പ്രകാശം പരത്തുന്ന കഥകൾ (ജസ്റ്റിൻ ജോൺ), ചിപ്പിക്കുളളിൽ തേൻകണം ( ശശി മുട്ടത്തറ)കുന്നിൻ ചരുവിലെ സൂര്യൻ ( മാധവ് സുകുമാർ ) എന്നീ പുസ്കങ്ങളാണ് പ്രകാശനം ചെയ്തത്.ഡോ. വള്ളിക്കാവ് മോഹൻ ദാസ് പുസ്തകാവതരണം നടത്തി.
പ്രഭാത് സാംസ്കാരിക സംഘം പ്രസിഡൻ്റ് പ്രൊഫ.എം ചന്ദ്രബാബു സ്വാഗതവും സെക്രട്ടറി ഒ.പി.വിശ്വനാഥൻ നന്ദിയും അറിയിച്ചു. തുടർന്നു നടന്ന സാഹിത്യകാര സംഗമം നിർമാല്യംവാമദേവൻ ഉദ്ഘാടനം ചെയ്തു.കെ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. നളിനി ശശിധരൻ സ്വാഗതം ആശംസിച്ചു. പ്രഭാത് കുടുംബാംഗങ്ങളായ നിരവധി എഴുത്തുകാർ കഥകളും കവിതകളും ഗാനങ്ങളും കലാപരിപാടികളും അവതരിപ്പിച്ചു
![]()
