മനാമ: ബഹ്റൈനിൽ വേനലവധിക്ക് ശേഷം ഇന്ന് പുതിയ അധ്യയന വർഷം ആരംഭിക്കും. സ്കൂളിലേയ്ക്കെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അധ്യാപകർ. മുൻ വർഷങ്ങളേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശിക്കാനെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വിദ്യാർത്ഥികളുടെ സ്കൂളിലെ ഇടവേള വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ പുതിയ സ്കൂൾ സമയക്രമവും പ്രഖ്യാപിച്ചു. പ്രാഥമിക വിദ്യാർത്ഥികളുടെ ക്ലാസുകൾ ഉച്ചയ്ക്ക് 12.30-നും മിഡിൽ സ്കൂൾ 1.15-നും ഹൈസ്കൂൾ 1.45-നും അവസാനിക്കുന്ന രീതിയിലാണ് സമയ ക്രമീകരണം. ഇത്പ്രകാരം വിദ്യാർത്ഥികൾക്ക് ഉച്ചകഴിഞ്ഞ് 3 മണിക്കുള്ളിൽ വീട്ടിലെത്താൻ സാധിക്കും.
![]()
