റിപ്പോർട്ട് :അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ : ഇന്ത്യൻ എംബസി ഐ സി ബി എഫ് മായി സഹകരിച്ചു ദുഖാനിൽ സെപ്റ്റമ്ബർ 1 വെള്ളിയാഴ്ച സ്പെഷ്യൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു.സെക്രീത്തിലെ ദുഖാൻ ഖത്തർ റെഡ് ക്രസന്റ് ആരോഗ്യ കേന്ദ്രത്തിന്റെ എതിർവശമുള്ള ഗൾഫാർ ഓഫീസിലാണ് രാവിലെ 9 മുതൽ 11 വരെ ക്യാമ്പ് നടക്കുന്നത്.പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.മതിയായ രേഖകളും ഫോട്ടോ കോപ്പികളും കൊണ്ടുവരണമെന്നും രാവിലെ 8 മുതൽ അപേക്ഷകൾ പൂരിപ്പിക്കാനുള്ള സൗകര്യമുണ്ടന്നും സംഘാടകർ അറിയിച്ചു.
ദോഹയിലേക്ക് യാത്ര ചെയ്യാതെ എംബസി സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ആണ് ഇങ്ങനെയുള്ള സ്പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്
![]()
