റിയാദ്: ചന്ദ്രയാൻ 3 യുടെ വിജയകരമായ ദൗത്യത്തിന് നേതൃത്വം നൽകി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഐ എസ ആർ ഓ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ദ്ധരേയും നവോദയ അഭിനന്ദിച്ചു. ചന്ദ്രയാൻ വിജയം ആഘോഷിക്കാൻ നവോദയ സംഘടിപ്പിച്ച യോഗം കേന്ദ്ര കമ്മിറ്റി അംഗം മനോഹരൻ ഉദ്ഘാടനം ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെയും വിക്രം സാരാഭായിയുടെയും ദീർഘവീക്ഷണവും അന്നത്തെ ഇന്ത്യൻ ഭരണകൂടത്തിനുണ്ടായിരുന്ന ശാസ്ത്രബോധവുമാണ് ഇത്തരം വിജയം നേടുന്നതിന് ഇസ്റോയെ കരുത്തരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ വിജയത്തിൽ പങ്കുവഹിച്ച കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളേയും ശാസ്ത്രജ്ഞരേയും സംസാരിച്ചവർ അഭിനന്ദിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ അധ്യക്ഷനായിരുന്നു. ഷാജു പത്തനാപുരം, ഷമീർ വർക്കല, ഷൈജു ചെമ്പൂര്, അബ്ദുൽ കാലം, ശ്രീരാജ്, നിതിൻ, സജീവ് തുടങ്ങിയവർ സംസാരിച്ചു.
![]()
