പാലക്കാട് : ആൾ മാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസുകര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശിപാര്‍ശ. കുനിശ്ശേരി സ്വദേശിനി 84കാരി ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.അന്വേഷണ ഉദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോർട്ടിൽ പോലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് പറഞ്ഞിട്ടുണ്ട്.
ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രായാസവും തിരിച്ചറിഞ്ഞെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പായെന്ന് രേഖാമൂലം വിവരം ലഭിച്ചതായി ഭാരതിയമ്മയുടെ അഭിഭാഷകന് പറഞ്ഞു.1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
![]()
