ഹായിൽ: ഹായിലിലെ സൗദി ജർമ്മൻ ഹോസ്പിറ്റലിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.സോമകുമാർ പുളിയത്തിൻ്റെ അദ്ധ്യക്ഷതയിൽ പ്രവീൺ ഫ്രാൻസിസ് ഉത്ഘാടനം നിർവ്വഹിച്ചു.
പ്രോഗ്രാം കൺവീനർ സുഹൈൽ അഹമ്മദ് സ്വാഗതം ആശംസിച്ചു.സാമൂഹിക പ്രവർത്തകനും ഇന്ത്യൻ എംബസ്സി വോളന്റിയറുമായ ചാൻസ അബ്ദുൽ റഹ്മാൻ , മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം തുടങ്ങിയവർ വിഷിഷ്ടാ അതിഥികളായിയുന്നു.മനുലാൽ,ബിസ്മി,പ്രവീൺ. എന്നിവരുടെ നേതൃത്വത്തിൽ അത്തപൂക്കളമൊരിക്കിയിരിന്നു.
കാലാ കായിക മത്സരങ്ങൾക്ക് ബോസ് കെ. രാജൻ, ജെയിംസ് തോമസ്, ടൈസൺടൈറ്റസ്,അഖിൽബാബു,റോണി,നിസാമുദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
മഞ്ജു മനുവേൽ,സൂര്യ സുമംഗല, ജിറ്റി ജോൺ, ടിസിൻ തോമസ്, ബിസ്മി. സാറാമ്മ, മാളു മോഹൻ. അനിഷ,സുഭാഷ് ഗോവിന്ദൻ , അതുൽ, അരുൺ എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൽ ഓണാഘോഷത്തിന് മാറ്റു കൂട്ടി.
വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടിയായപ്പോൾ ഓണാഘോഷം കണ്ണുകൾക്കും മനസ്സിനും വിരുന്നായി. സുഹൈൽ അഹ്മദ് സ്വാഗതവും ബിജി വർഗ്ഗിസ് നന്ദിയും പറഞ്ഞു.
![]()
