ഇത്തിരി നേരം ഒത്തിരി കാര്യം എന്ന കേരള പോലീസിന്റെ ദൈനംദിന സോഷ്യല്‍ മീഡിയ ക്യാംപയിന് മികച്ച പ്രതികരണം. പോലീസ് നല്കുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്കാന് ചിങ്ങം ഒന്നു മുതലാണ് കേരളാ പോലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പേരില്‍ ക്യാംപയിന് ആരംഭിച്ചത്.എല്ലാ ദിവസവും വൈകുന്നേരം നാലുമണിക്ക് പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ പ്രാധാന്യമേറിയ പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കും.
ഇന്നത്തെ വിഷയം: ഓണ അവധിക്കു പോകുമ്പോൾ പോലീസ് വീട് നിരീക്ഷിക്കും
ഓണ അവധി തുടങ്ങുകയായി.
വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ സൗകര്യം ലഭ്യമാണ്.
വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.
അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം.
യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയ്ക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.
പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻
https://play.google.com/store/apps/details…
കടപ്പാട് :കേരള പോലീസ്
![]()
