തിരുവനന്തപുരം : ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചന്ദ്രയാൻ-3 ന്റെ ഈ നേട്ടമെന്നും ദൗത്യത്തിന്റെ വിജയത്തില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിൽ കുറിച്ച് .ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ പുരോഗതി സാധ്യമാകു.
ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ് സോമനാഥ് ഉൾപ്പെടെ ഒരുകൂട്ടം മലയാളികളും ഇതിന് പിന്നിലുണ്ടെന്നത് ലോകത്തുള്ള എല്ലാ കേരളീയർക്കും ഏറെ അഭിമാനകരമായ കാര്യമാണ്. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ.എസ്.ആർ.ഒ.യ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
![]()
