ദമ്മാം: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോയ ലക്ഷക്കണക്കിന് മനുഷ്യർ കേരളത്തിന്റെ സാമ്പത്തിക നിലയെ താങ്ങി നിർത്തുന്നവരാണെന്നും, അവർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാർ തയ്യാറാവേണ്ടതുണണ്ടെന്നും ലോകകേരള സഭയെ കുറിച്ച് പുനരാലോചിക്കുകയും ഫലപ്രദമാകുന്ന രീതിയിൽ പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങൾ കേരള സർക്കാർ നടപ്പിലാക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദർശനത്തിന് ദമ്മാമിൽ എത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു.ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻ്റ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു
ഇന്ത്യയിലെ ദളിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങൾ ക്രൂരമായ ബലാൽസംഗ പീഡനങ്ങൾക്കും, അക്രമണങ്ങൾക്കും വിധേയമായി കൊണ്ടിരിക്കുകയാണന്നും, ഇത്തരം വാർത്തകളില്ലാത്ത ഒരു ദിവസം പോലും നമ്മുടെ ജനാധിപത്യ രാജ്യത്ത് കടന്നു പോകുന്നില്ലായെന്നത് ഏറെ ആശങ്കയുളവാക്കുന്നുവെന്നും ഇത്തരം സമൂഹത്തെ ചേർത്ത് നിർത്തി അവരോടൊപ്പം പ്രവർത്തിക്കുന്ന രാഷ്ടീയമാണ് വെൽഫെയർ പാർട്ടി നിർവഹിക്കുന്നതെന്നുസംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പൂഴ പറഞ്ഞു.
നമ്മുടെ രാജ്യം കെട്ടിപ്പെടുക്കുന്നതിൽ പ്രവാസികൾ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും, പ്രവാസികളുടെ കൈയൊപ്പു ചാർത്താത ഒരു വികസനം പോലും നമ്മുടെ കേരളത്തിലില്ലെന്നും, പ്രവാസികളുടെ പ്രശ്നങ്ങൾ മുന്നോട്ട് കൊണ്ടുവരുവാനും,പ്രവാസികളോടൊപ്പം എന്തിനും കൂടെയുണ്ടാകുമെന്നും സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. ഷഫീഖ് അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി സുനില സലീം സ്വാഗതവും, പരിപാടിയുടെ കൺവീനർ അൻവർ സലീം നന്ദിയും പറഞ്ഞു
സാബിഖ് കോഴിക്കോട്, ഫൈസൽ കുറ്റിയാടി, ജംഷാദലി കണ്ണൂർ, ജമാൽ കൊടിയത്തൂർ, സിറാജ് തലശ്ശേരി, ജംഷാദലി കണ്ണൂർ, ജമാൽ പയ്യന്നൂർ, റഊഫ് ചാവക്കാട്, മുഹ്സിൻ ആറ്റശ്ശേരി, റഹീം തിരൂർക്കാട്, ഫൈസൽ കോട്ടയം, ബിജു പുതകുളം, സലീം കണ്ണൂർ, തൻസീം, അബ്ദുറഹീം, അനീസ മെഹബൂബ്, സജ്ന ശക്കീർ, ഷജീർ തൂണേരി എന്നിവർ നേതൃത്വം നൽകി.
![]()
