കുവൈറ്റ് സിറ്റി :സൗത്ത് സബാഹിയ വെയർഹൗസ് മാളിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്
പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു.കുവൈത്തിൽ ലുലു എക്സ്ചേഞ്ചിന്റെ 34ാമത്തെയും ആഗോളതലത്തിൽ 284ാമത്തെയും ശാഖയാണിത്.
ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവരുടെ സാനിധ്യത്തിൽ കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതർ ഹമദ് ഹ്ലൈസ് അൽമകസഫ അൽ നെഹ്യദി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.
![]()
