ദോഹ :ജോജു ജോർജ് ലവേഴ്സ് ക്ലബും ലുലുവും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു .റേഡിയോ മലയാളം 98.6 ,974 ഇവന്റ്റ് ,കാലിക്കറ്റ് റെസ്റ്റോറന്റ്,കേക്ക് കാസിൽ, പിക്ടോസ് മീഡിയ ,റിയാദ മെഡിക്കൽസ് ,പപ്പ ജോൺസ്, എഫ് എഫ് സി , ബ്ലൂ ഗാലക്സി
എന്നിവരുടെ സംയുക്ത സംരംഭത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആഗസ്റ്റ് 25 നു വക്രയിലെ എസദൻ ഒയാസിസ് ലുലു അങ്കണത്തിൽ വെച്ച് നടക്കുന്ന ഓണപൂക്കള മത്സരത്തോടെ ഓണമാമാങ്കത്തിന് തുടക്കം കുറിക്കുന്നത്. സിനിമാതാരം നായിക സനുഷ അതിഥിയായെത്തുന്നു.
ഓണനിലാവിന്റെ പ്രധാന പ്രോഗ്രാം സെപ്റ്റംബർ -1 നു വൈകിട്ടു 5.00 മണി മുതൽ ഒലിവ് ഇന്റർനാഷണൽ സ്കൂൾ തുമ്മാമ്മയിൽ വച്ചു നടക്കും.മെഗാ ബാന്റ്റ് ,പഞ്ചാരി മേളം ,തിരുവാതിര അടക്കം അനവധി പരിപാടികൾ ഉണ്ടായിരിക്കും.സിനിമ താരം മാളവിക മേനോൻ ,മുഖ്യ അതിഥിയായിരിക്കും.
മൂന്നൂറോളം കുട്ടികളുടെ ഓണഡാൻസും, ഓണം പാട്ടും, കുമാട്ടികളിയും, പൂരകളിയും, മയിലാട്ടവും, മറയൂരാട്ടവും, കൈകൊട്ടികളിയും, തിറകളിയും, പൂതപാട്ടുമൊക്കെ മാനവീയം എന്ന പേരിൽ സ്റ്റേജിൽ അരങ്ങേറും.ഖത്തറിലെ നാലു പ്രമുഖ ടീമുകൾ പങ്കെടുന്ന വടം വലി മത്സരത്തിൽമുഖ്യ അതിഥിയായി സിനിമ താരം ഹരി പ്രശാന്ത് വർമ്മ പങ്കെടുക്കും .
വാർത്ത സമ്മേളനത്തിൽ നിയമോപദേഷ്ടാവ് അബ്ദുൽ റഊഫ് കൊണ്ടോട്ടി, മാനേജ്മെൻറ് കമ്മറ്റി ചെയർമാൻ സൂരജ് ലോഹി, പ്രസിഡന്റ് ടിജു തോമസ്, പ്രോഗ്രാം കോർഡിനേറ്റർ നിഖിൽ ദാസ്, 974 ഇവന്റ് മുഹമ്മദ് റസ്സൽ, ബ്ലൂ ഗാലക്സി എം.ഡി. സഞ്ചു സാമുവൽ എന്നിവർ പങ്കെടുത്തു.
![]()
