ദമ്മാം: ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി ഏഴാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഫോക്കസ് ദമ്മാം ചർച്ചാ സദസ്സ് സംഘടിപ്പിച്ചു . പ്രവാസി ചിന്തകനും നിരൂപകനുമായ നൗഷാദ് കുനിയിൽ നാനത്വത്തിൽ ഏകത്വം – ഇന്ത്യയുടെ സൗന്ദര്യം എന്ന വിഷയമവതരിപ്പിച്ച് ചർച്ചക്ക് തുടക്കമിട്ടു . യൂസുഫ് കൊടിഞ്ഞി മോഡറേറ്ററായിരുന്നു. നൗഷാദ് എൻ വി കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു.
അടിച്ചമർത്തപ്പെട്ട ഏത് സമുദായവും ഉയർത്തെഴുന്നേറ്റ കഥയാണ് ചരിത്രം പരതിയാൽ നമുക്ക് കാണാനാകുക .വിദ്യാഭ്യാസം കരസ്ഥമാക്കി ഔന്നിത്യത്തിലെത്തുക എന്നതാണ് ദീർഘവീക്ഷണമുള്ള പ്രതിരോധത്തിൻ്റെ മർമ്മസ്ഥാനം . ഒരേ സ്ക്കൂളിൽ ഒരേ ക്ലാസിൽ ജാതിയും മതവും വേർത്തിരിക്കാതെ ഉച്ച നീചത്വങ്ങളില്ലാതെ ഒരു ബെഞ്ചിലിരുന്ന് പരസ്പരം അറിഞ്ഞ് പഠിക്കുമ്പോൾ അപര മതഭയം നീങ്ങും .അയൽപക്കത്തും അങ്ങാടികളിലും സഹവർത്തിത്തം നില നിർത്തിയാൽ വർഗ്ഗീയ രാഷ്ട്രീയത്തിന് നിലനിൽപില്ലെന്ന് നാം തിരിച്ചറിയണം . ചോര വീഴ്ത്തി കീഴടക്കി ഭരിക്കുന്നവർക്ക് കാലത്തിൻ്റെ നീതിയിൽ നിലനിൽപില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. വൈവിധ്യങ്ങളെ ഉൾകൊള്ളാനും വ്യത്യസ്തതകൾ അംഗീകരിക്കാനും വിട്ടുവീഴ്ച ചെയ്യാനും ഓരോ പൗരനും സാധ്യമാകുമ്പോൾ മാത്രമാണ് സ്വാത്രന്ത്രത്തിന്റെ സൗന്ദര്യം അര്ഥപൂര്ണമാവുന്നത്. വർത്താമാന ഇന്ത്യയുടെ കാലിക രാഷ്ട്രീയം കീറി മുറിച്ചുള്ള ചർച്ചാ സദസ്സ് ഏറെ ആവേഷവും വിജ്ഞാനപ്രതവുമായിരുന്നു .
ഫോക്കസ് സൗദി സി ഒ ഒ നസീമുസ്സബാഹ് , അബ്ദുൽ മജീദ് ചുങ്കത്തറ , സമീർ കൈപ്പമംഗലം , അശ്വന്ത് വർമ്മ , സജിൽ നിലമ്പൂർ , അൻഷാദ് കാവിൽ, വാസിഖ് സംസാരിച്ചു . എൻ്റെ ഇന്ത്യാ എന്ന വിഷയത്തിൽ മുജീബുറഹ്മാൻ കുഴിപ്പുറം കവിത എഴുതി ആലപിച്ചു .ഹവ്വാ വാസിഖ് ഗാനമാലപിച്ചു . നസ്റുള്ളാ അബ്ദുൽ കരീം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു . ഫൈഹ സജിൽ ഖിറാഅത്തും മുജീബുറഹ്മാൻ സ്വാഗതവും പറഞ്ഞു .സൈഫുദ്ധീൻ, അനീഷ് പി സി ,സൈഫുസമാൻ എന്നിവർ നേതൃത്വം നൽകി .ദേശീയ ഗാനത്തോടെ പ്രോഗ്രാം സമാപിച്ചു .
![]()
