മക്ക: കേരളത്തിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴി പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തിച്ചേർന്ന കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിന് അസീസിയയിൽ ഒ. ഐ. സി. സി. മക്ക ഹജ്ജ് സെൽ ഊഷ്മള സ്വീകരണം നൽകി.
ഞായറാഴ്ച രാവിലെ 8.30നും, 11.30നും ആയി ബിൽഡിംഗ് നമ്പർ 260,325 എന്നിവിടങ്ങളിലേക്കാണ് ആദ്യ സംഘം എത്തിയത്.
വനിതാ വോളന്റിയർ സംഘവും കുട്ടികളും മറ്റ് വോളന്റിയർ ടീമും ചേർന്ന് തനതായ അറേബ്യൻ രീതിയിൽ സ്വാഗത ബൈത്ത് ആലപിച്ചും കാരക്ക, ജ്യൂസ്,മിഠായി, ബിസ്ക്കറ്റുകൾ തുടങ്ങിയവ നൽകിയാണ് സ്വീകരിച്ചത്.
സെൻട്രൽ കമ്മിറ്റിയുടേയും ഹജ്ജ് സെല്ലിന്റെയും പ്രവർത്തകരും വനിതാ വോളന്റിയർ ടീം അംഗങ്ങളും നേതൃത്വം നൽകി.
![]()
