മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കെ.എല്‍.രാഹുലും ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ് 17അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. റിസര്‍വ് താരമായിട്ടാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ടീം: രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍,കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ് (റിസര്‍വ്).
![]()
