ജിദ്ദ :അമിതമായ ചൂട് കാരണം സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ വേനലവധിക്ക് ശേഷം തുറക്കുന്ന തിയതികൽ മാറ്റി.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വേനലവധിക്ക് ശേഷം തുറക്കുന്നത് ആഗസ്റ്റ് 31 വരെ നീട്ടിയതായി സ്കൂൾ അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു
.9 മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ളവർക്ക് മാത്രം ഇന്ന് ക്ളാസ് തുടങ്ങും.ഒന്ന് മുതൽ എട്ടാം ക്ളസ് വരെ ഇന്ന് മുതൽ ഓൺലൈൻ ക്ളാസ് ആയിരിക്കും.കെ ജി ക്ളാസുകൾ ആഗസ്റ്റ് 31 നു ആരംഭിക്കും .ഓൺലൈൻ ക്ളാസ്സുകളുടെ ടൈം ടേബിൾ ക്ളാസ് ഗ്രൂപുകളിൽ പോസ്റ് ചെയ്യും.
വേനലാവധി കഴിഞ്ഞു റിയാദ് ഇന്റർനാഷണൽ സ്കൂൾ ആഗ്സറ്റ് 31 വരെ ഒമ്പത് മുതൽ 12 വരെ ക്ളാസുകൾക്ക് രാവിലേ 9 മുതൽ ഉച്ചക്ക് ഒരു മണി വരെ ഓൺലൈൻ ക്ളാസുകൾ ആയിരിക്കും.
കെ ജി മുതൽ എട്ടാം ക്ളാസ് വരെ ആഗസ്റ്റ് 31 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കെ ജി മുതൽ എല്ലാ റെഗുലർ ക്ളാസ്സുകളും സെപ്റ്റമ്പർ 3 നു ആരംഭിക്കുമെന്ന് പ്രിസിപ്പൽ മീര റഹ്മാൻ അറിയിച്ചു.
കെ ജി ,സ്പെഷ്യൽകെയർ ,ഒന്ന് മുതൽ എട്ടു വരെയുള്ള ക്ളാസ്സുകൾ ആരഭിക്കുന്നത് ആഗസ്റ്റ് 31 വരെ നേടിയതായി ദമാം ഇടയൻ സ്കൂൾ സർക്കുലറിൽ അറിയിച്ചു .ഒമ്പതു മുതൽ 12 വരെയുള്ള ക്ളാസ്സുകൾക്ക് ഓൺലൈൻ പഠനമായിരിക്കും.
![]()
