റിയാദ് : കൊച്ചി കൂട്ടായ്മയുടെ മുൻ ചെയർമാനും പ്രസിഡന്റുമായിരുന്ന കെ ബി ഖലീലിന്റെ ഒന്നാം ചരമ വാർഷികാത്തോടനബന്ധിച്ചു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ ചടങ്ങിന് പ്രസിഡന്റ് കെ ബി ഷാജി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, പ്രവാസി മലയാളി ഫൗണ്ടെഷൻ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ, അബ്ദുൽഖരിം, അഷറഫ് എടവനക്കാട്, ഗഫൂർ പാലക്കാട്, ബിനു കെ തോമസ്, റിയാസ് വണ്ടൂർ (പി എം എഫ്) ഫോർക്ക പ്രതിനിധി ഉമ്മർ മുക്കം, ജലീൽ കൊച്ചിൻ, അഷറഫ്, റിയാസ്, ഷാജി, സാജിദ്, സുമി റിയാസ് എന്നിവർ അനുസ്മരിച്ചു.

തൻവീർ, ഹാഫിസ് മുഹമ്മദ്, ഹസീബ്, ആഷിഖ്, ലത്തീഫ്, സമീർ, റിജാസ്, അർഷാദ്, ഷാജി എന്നിവർ നേതൃത്വം കൊടുത്തു.
റഫീഖ് സ്വാഗതവും ജിനോഷ് അഷറഫ് നന്ദിയും പറഞ്ഞു.
![]()
