റിയാദ് :പക്ഷാഘാത ചികിത്സയിൽ കഴിഞ്ഞ മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി.ആറു മാസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചോണ്ടി സ്വദേശി ഉമറുൽ ഫാറൂഖ് ( 34 ) ആണ് മരിച്ചത് .ന്യൂ ഇൻഡസ്ട്രിയൽഏരിയയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.
പിതാവ് :സൈതലവി , ഭാര്യ :ഹൈറുന്നിസ ,മകൻ :ഫൈസാൻ.
ഏഴു സഹോദരങ്ങളിൽ ഹമീദ് റിയാദിൽ ഉണ്ട്.നിയമ നടപടികൾ പൂർത്തീകരിക്കാൻ ഐ സി എഫ് വെൽഫെയർ സമിതി പ്രവർത്തകർ രംഗത്തുണ്ട്.
![]()
