റിപ്പോർട്ട് :അനസ് റഹിം, ബഹ്റൈൻ
മനാമ :വോയ്സ് ഓഫ് ആലപ്പി സ്നേഹസംഗമം 2023 മുഹറഖ് ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും സംഘടിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോ. സെക്രട്ടറി ബാലമുരളി, അജിത്, ജിനു, ബോണി, ലിബിൻ, മുഹറഖ് ഏരിയ ജോ. സെക്രട്ടറിമാരായ അൻഷാദ് റഹിം, സുബി എം ബി എന്നിവർ പങ്കെടുത്തു.വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഏരിയ അംഗം ബിജുവിന് മെമ്പർഷിപ് കാർഡ് നൽകി ഉത്ഘാടനം നിർവഹിച്ചു. മുഹറഖ് ഏരിയ കമ്മിറ്റി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ അനസ് റഹീമിനും രണ്ടാം സമ്മാനം കരസ്ഥമാക്കിയ അഖിൽ ഉണ്ണികൃഷ്ണനും മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ അൽഹിലാൽ ഹോസ്പിറ്റൽ മിനി ബോഡിചെക്കപ്പിനുള്ള കൂപ്പൺ അംഗങ്ങൾക്കായി വിതരണം ചെയ്തു.
കുടുംബസംഗമത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ നടന്നു. ഏരിയ ട്രഷറർ രാജേഷ് കുമാർ നന്ദി പറഞ്ഞു.
![]()
