റിയാദ്: സൗദിയിലേക്ക് എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ സംവിധാനം നിലവിൽ വന്നു.
അല്‍ബേനിയ, അസര്ബൈജാന്, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം. ഇതോടെ സൗദിയിലേക്ക് ഇ വിസ സംവിധാനത്തിൽ 57 രാജ്യങ്ങളിലെ പൗരമാർക്ക് സന്ദർശിക്കാം.സന്ദർശകർക്ക് രാജ്യത്തെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കഴിയും.
![]()
