കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് ആദ്യമായാണ് ഹാജിമാര്‍ പുറപ്പെടുന്നത്. ഉദ്ഘാടന ചടങ്ങില്‍ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗത്തുള്ളവർ സംബന്ധിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം കണ്ണൂരില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ 1.45ന് 145 യാത്രക്കാരുമായി പുറപ്പെടും. ജൂണ്‍ 22 വരെ 13 സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്നുള്ളത്. അവസാന വിമാനം ജൂണ്‍ 22ന് ഉച്ചക്ക് 3.30 ന് കണ്ണൂരില്‍ നിന്നും യാത്രയാവും. ജൂണ്‍ 5,9,10,16,17,19 തിയ്യതികളില്‍ കണ്ണൂരില്‍ നിന്നും സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ല. കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റ് ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് ഹജ്ജ് ഹൗസില്‍ നടക്കും.
![]()
