തിരുവനന്തപുരം : മുൻ സ്പീക്കറും മുതിർന്ന കൊണ്ഗ്രെസ്സ് നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ റിയാദ് ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചിച്ചു.ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നിയമ സഭയിൽ എടുക്കുന്ന റൂലിംഗുകൾ അടക്കം എടുക്കുന്ന തീരുമാനങ്ങളിൽ വിട്ടു വീഴ്ചയില്ലാത്ത നിലപാടുകൾ ഉള്ള സ്പീക്കറും നേതാവുമായിരുന്ന വക്കം എന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീർ പൂന്തുറ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി എം കുഞ്ഞി കുമ്പള , സലീം കളക്കര നിഷാദ് ആലംകോട്, റഫീഖ് വെബ്ബായം, നാസർ കല്ലറ, മാധ്യമ പ്രവർത്തകൻ വി.ജെ നസ്റുദീൻ, റസാക്ക് പൂക്കോട്ടുപാടം, നൗഫൽ പാലക്കാടൻ, റഹുമാൻ, സിദ്ധീഖ് കല്ലുപറമ്പൻ, രഘുനാദ് പറശിനി കടവ്, ഷംനാദ് കരുനാഗപള്ളി, യഹിയ കൊടുങ്ങല്ലൂർ,നവാസ് വള്ളിമാട്കുന്ന്,ബാലു കുട്ടൻ,സുഗതൻ നൂറനാട്,ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, ഹക്കിം പാമ്പി, കരിം കൊടുവള്ളി, ഷിജോയി കോട്ടയം,അബ്ദുൽ സലീം അർത്തിയിൽ, റഫീഖ് പട്ടാമ്പി, അൻസായി, ശൗക്കത്ത് എന്നിവർ അനുസ്മരിച്ചു.
![]()
