മനാമ: മുഹറഖ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘സേവാ-2023’ പരിപാടിയുടെ ലോഗോ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പ്രകാശനം ചെയ്തു.
എസ്.കെ. നാസർ അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി റഷീദ് തുളിപ്പ്, ഇബ്രാഹീം തിക്കോടി എന്നിവർ ആശംസകൽ അർപ്പിച്ചു.
റിയാസ് ഒമാനൂർ, മുസ്തഫ കരുവാണ്ടി,മുന അബ്ദുല്ല,ജംഷീദ് നിലമ്പൂർ, ഇസ്മാഈൽ എലത്തൂർ, ജെ.പി.കെ. തിക്കോടി, സിറാജ് തുളിപ്പ്, നിസാർ ഇരിട്ടി, അബ്ദുൽഗഫൂർ, നൗഷാദ് എന്നിവർ സംബന്ധിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി കെ.ടി. ഷഫിക് സ്വാഗതവും കെ.എം.സി.സി വനിത സെക്രട്ടറി ഷംന ജംഷീർ നന്ദിയും പറഞ്ഞു.
![]()
