റിയാദ്: എന്‍. ആര്. കെ ഫോറവും മൂണ്‍ ഗ്ലൈഡ് എന്റര്ടൈന്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന റാപ്പര്‍ വേടന്റെ മെഗാ ലൈവ് മ്യൂസിക് ഇവന്റ് ‘ആരവം’ മാറ്റിവെച്ചു. ഒക്ടോബര്‍ 16 വെള്ളിയാഴ്ച റിയാദിലെ ദിറാബ് പാര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും കാണികളുടെയും കലാകാരന്മാരുടെയും പരിപാടിയുടെ ഭാഗമായുള്ള ജീവനക്കാരുടെയും സുരക്ഷയും പരിഗണിച്ച് മാറ്റിവെക്കാന്‍ സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നിര്‍ദേശം നല്‍കിയതായി സംഘാടകര്‍ അറിയിച്ചു.ഒക്ടോബര്‍ 2ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ഒക്ടോബര്‍ 16ലേക്ക് മാറ്റിയിരുന്നു. അതാണ് വീണ്ടും മാറ്റിയത്. ടിക്കറ്റ് എടുത്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍.ആര്.കെ ഫോറം, മൂണ്‍ ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റ് എന്നിവരുമായി ബന്ധപ്പെടണം.
