ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങിയതോടെ ദില്ലിയിൽ പ്രതിഷേധം വ്യാപിച്ചു.
പിണറായി വിജയനടക്കം മൂന്ന് മുൻ മുഖ്യമന്ത്രിമാരും സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയുമടക്കമുള്ളവർ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ഇതുവരെ മൂവായിരത്തിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും വ്യക്തമാക്കുന്നു.
സി.ജെ.പി ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ വൻ സുരക്ഷാ സന്നാഹത്തെ വിന്യസിച്ച പോലീസ് കൂട്ടക്കസ്റ്റഡി ആരംഭിക്കുകയായിരുന്നു. അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടും പ്രവർത്തകർ കൂട്ടത്തോടെ തെരുവിലിറങ്ങുന്നത് പ്രതിഷേധം കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണ്.
