ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം പ്രശസ്ത കനേഡിയൻ കവയിത്രിയും ഉപന്യാസകാരിയും വിവർത്തകയുമായ ആനി കാർസണ്. സമകാലിക സാഹിത്യലോകത്തിന് പുതിയ ഭാവുകത്വവും രൂപങ്ങളും സമ്മാനിച്ച അവരുടെ ധീരവും നൂതനവുമായ രചനകളെ മാനിച്ചാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.
ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സർഗാത്മകമായ സംവാദത്തിലൂടെ സാഹിത്യത്തിന് പുതിയ ദിശാബോധം നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. പുരാതന ഗ്രീക്ക് സാഹിത്യത്തിന്റെ വിവർത്തനങ്ങളിലൂടെയും പഠനങ്ങളിലൂടെയും ശ്രദ്ധേയയായ 76 കാരിയായ ആനി കാർസൺ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കവിത, ഫിക്ഷൻ, ക്ലാസിക്കൽ പഠനശാഖകൾ എന്നീ മേഖലകളിൽ സജീവ സാന്നിധ്യമാണ്.
Total Views:
0
