റിയാദ് :ഫോർക്ക ജനകീയ മേളക്കിനി മണിക്കൂറുകൾ ബാക്കി മാത്രം നിൽക്കെ പരിപാടിയിൽ പങ്കെടുക്കാനുള്ള കലാകാരന്മാർ എത്തി തുടങ്ങി.പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ജനപ്രിയ പ്ലേബാക്ക്, ആൽബം, സ്റ്റേജ് ഷോ ഗായിക ഷെയ്ഖ അബ്ദുള്ളക്ക് ഫോർക്ക ഭാരവാഹികൾ സ്വീകരണം നൽകി.
ജീവൻ ടിവിയിലെ മിന്നലെ ഷോ, കൈരളി ഡബ്ല്യുഇ ചാനലിലെ യുവ ബാൻഡ്, കൈരളി ടിവിയിലെ സ്റ്റാർ വാർ പാട്ടുറുമാൽ സീസൺ 4 തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇവർ പ്രേക്ഷകർക്ക് പരിചിതയായത്.
മലയാളം, തമിഴ്, ഹിന്ദി (ബോളിവുഡ്) ഗാനങ്ങളുടെ കവറുകളും സ്റ്റേജ് പെർഫോമൻസുകളും ഇവർ അവതരിപ്പിക്കാറുണ്ട്. എസ്. ജാനകി, കെ.എസ്. ചിത്ര തുടങ്ങിയ പ്രശസ്ത ഗായികമാരുടെ ഗാനങ്ങൾക്ക് ഇവർ നൽകിയ മ്യൂസിക്കൽ ട്രിബ്യൂട്ടുകൾ ഏറെ ശ്രദ്ധേയമാണ്.ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്,ജയൻ കൊടുങ്ങല്ലൂർ.ശിഹാബ് കൊട്ടുകാട്,ഉമ്മർ മുക്കം,കരീം കാനാമ്പുറം,ജിബിൻ സമദ് കൊച്ചി,സൈഫ് കായംകുളം,വിനോദ് കൃഷ്ണ,ഷംനാദ് കരുനാഗപ്പള്ളി,മജീദ് മൈത്രി,നിസാർ പള്ളിക്കശേരി,അഖിനാസ് കരുനാഗപ്പള്ളി,അലക്സ് കൊട്ടാരക്കര,ആഷിഖ് വലപ്പാട് ,വനിതാ അംഗങ്ങൾ എന്നിവർ ചേർന്ന് ഷെയ്ഖ അബ്ദുള്ളയെ സ്വീകരിച്ചു.നാളെ ഉച്ചക്ക് 2 മണി മുതൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിതിയായി പങ്കെടുക്കും.
