റിയാദ്- തീ പൊളളലേറ്റ് മലയാളി റിയാദിൽ മരണപെട്ടു.കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് ജലദോഷത്തിന് ആവി കൊള്ളിക്കുന്നതിനിടയിൽ മരണപെട്ടത്.ബത്ഹയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ കെറ്റിലില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. രാത്രി സമയമായതിനാല്‍ റൂമിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ നിലയിലാണ്.
പിതാവ് ഇസ്മായില്‍, മാതാവ് സൈനബ. ഗനിയയാണ് ഭാര്യ. റിസ്വാന ഫാത്തിമ, മുഹമ്മദ് ഫര്ഹാന്, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ മക്കളാണ്. ശുമൈസി ആശുപത്രിയി ലുള്ള മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്മാന് മഹ്ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്
![]()
