ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും.5 ടി :20 മത്സരങ്ങൾ അടങ്ങിയ ടി :20 പരമ്പരയാണ് ഇന്ത്യൻ ടീമും വെസ്റ്റ് ഇൻഡീസ് ടീമും കളിക്കുക.ടെസ്റ്റ്, ഏകദിന പരമ്പരകൾ ജയിച്ച ആത്മവിശ്വാസത്തിൽ ഇന്ത്യൻ ടീം ഇറങ്ങുമ്പോൾ
ടി :20 ഫോർമാറ്റിൽ തങ്ങളുടെ കരുത്തു എന്തെന്ന് കാണിക്കാൻ തന്നെയാണ് വിൻഡിസ് വരവ്. സ്റ്റാർ താരങ്ങൾ അടക്കമുള്ള ഒരു സ്ക്വാഡ് ആയി വെസ്റ്റ് ഇൻഡീസ് എത്തുമ്പോൾ ഇന്ത്യൻ ടീം യുവ നിരയുമായി ഹാർഥിക്ക് പാന്ധ്യ ക്യാപ്റ്റൻസിയിലാണ് ഇറങ്ങുക. മലയാളി താരമായ സഞ്ജു വി സാംസൺ സ്ക്വാഡിൽ ഉണ്ട്. താരത്തെ പ്ലെയിങ് ഇലവനിൽ ഉൾപെടുത്തുമോ എന്നതാണ് ആകാംക്ഷ. മികച്ച ബാറ്റിംഗ് ഫോമിലാണ് സഞ്ജു.
മത്സരം ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ആരംഭിക്കും. മത്സര സംപ്രേക്ഷണം ഫാൻ കോഡ് അപ്ലിക്കേഷൻ, ജിയോ സിനിമ എന്നിവയിൽ ലഭ്യമാണ്.
![]()
