റിയാദ് :ഇൻറർ നാഷണൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സ്റ്റാൻഡേർഡ് അനുസരിച്ച് തയ്യാറാക്കിയ ഇംഗ്ളീഷ് മീഡിയം കരിക്കുലത്തോടെ റിയാദിൽ ആദ്യമായി ഇസ്ലാമിക് മദ്റസ്സ തുടക്കം കുറിക്കുന്നു.
സമ്മർ വെക്കേഷൻ കഴിഞ്ഞ് സെപ്തംബർ നാല് (വെള്ളിയാഴ്ച) കുട്ടികളെല്ലാം മദ്റസ്സയിലേക്ക് മടങ്ങുകയായി. സുമേഷി ജനറൽ ആശുപത്രിയുടേയും അലിഫ് ഇൻറർ നാഷണൽ ഇന്ത്യൻ സ്കൂളിനും അടുത്ത്, ഷാറ ഖസാൻ സ്ട്രീറ്റിലെ പുതിയ ബ്ലോക്കിലാണ് മദ്റസ്സ. വിപുലമായ ക്ലാസ് റൂമികളും വാഹനങ്ങളുടെ കഠിനമായ ബ്ലോക്കുകളും ഇല്ലാത്ത കാരണം കുഡുംബങ്ങളധികവും ഈ മദ്റസ്സയിലേക്ക് കുട്ടികളെ അയക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പ്രവർത്തിക്കുന്ന മദ്റസ്സ ഏഴുമണിക്ക് അവസാനിക്കും. അദ്യാപന രംഗത്തെ പരിചയ സമ്പത്ത് പ്രാവിണ്യവുമുള്ള അദ്യാപകരും മേൽനോട്ടം വഹിക്കുന്ന മാനേജ്മെൻറ് സമിതിയും അദ്യാപക രക്ഷകർതൃ സമിതിയും മദ്റസ്സയുടെ പ്രവർത്തനങ്ങളിൽ സജ്ജീവമായി ഇടപെടുന്നു.

ബത്ത്ഹ കോൾ ആൻറ് ഗൈഡൻസ് സെൻററിന് കീഴിൽ നിയമപരമായ അംഗീകാരത്തോടെയായണ് പ്രവർത്തിക്കുന്നതെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഉദ്യോഗസ്ഥനും ബത്ത്ഹ ജാലിയാത്തിലെ പ്രബോധകനുമായ മുഹമ്മദ് കുട്ടി കടന്നമണ്ണ അറിയിച്ചു.പാഠ്യ -പാഠ്യേതര വിഷയങ്ങളിലും കുട്ടികൾക്ക് പ്രാവിണ്യം നൽകുന്നു. വ്യവസ്ഥാപിതമായ ആറ് വിഷയങ്ങളോടു കൂടി ചെറിയ ക്ളാസ്സുകളിൽ മലയാള ഭാഷാ പഠനത്തിന് പ്രത്യേകം സംവിധാനവും ഒരുക്കിയിട്ടുണ്ട്. മദ്റസ്സയിൽ കുട്ടികളെ ചേർക്കാൻ ഉദ്ദേശിക്കുന്ന രക്ഷിതാക്കൾ വെള്ളിയാഴ്ച ഒന്നരക്ക് അഡ്മിൻ ബ്ളോക്കിൽ എത്തേണ്ടതാണ് എന്ന് സുമേശി ഇസ്ലാഹീ സെൻറർ ഭാരവാഹികളും മദ്റസ്സാ മാനേജ്മെൻറ് പ്രതിനിധികളുമായ അഷ്റഫ് സയ്യിദ്(തിരുവനന്തപുരം) ഷംസുദ്ദീൻ പുനലൂർ, ഉമർഖാൻ തിരുവനന്തപുരം, ശുക്കൂർ ചേലേമ്പ്ര എന്നിവർ അറിയിച്ചു. അഡ്മിഷനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. +966 53 272 6503/ +966 55 216 1136,+91 90724 35276 – (WATSAP)
![]()
