കുവൈത്ത്:കുവൈത്തിൽ സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു.
കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50) ആണ് മരിച്ചത് . ഷുവൈഖിലെ ജോലി സ്ഥലത്ത് വെച്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവ്വാനിയ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ മുട്ടുംതല അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്. ബേക്കൽ ഖിദറിലെ ജസീലയാണ് ഭാര്യ. ഹൻഫ, ഹാഷിർ, ഹയ, ഹസീം മക്കൾ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള കുവൈത്ത് കെഎംസിസി ഹെൽപ്പ് ഡസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഹാരിസ് മുട്ടും തലയുടെ വിയോഗത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു
![]()
