റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിൽ ബാഡ്മിന്റൺ ക്ലബ്ബ് ജഴ്സി പ്രകാശനം നടത്തി. റിയാദ് ദീദീസ് കോർട്ടിൽ നടന്ന ചടങ്ങിൽ ഡബ്ലിയു എം എഫ് ഗ്ലോബൽ സ്പോർട്സ് ഫോറം കോർഡിനേറ്റർ ഡൊമിനിക് സാവിയോ, റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു, നാഷണൽ കമ്മറ്റി പ്രസിഡന്റ് നിസാർ പള്ളികശ്ശേരി എന്നിവർ ചേർന്ന് പ്രകാശന കർമ്മം നിർവ്വഹിച്ചു. നൗഷാദ് ആലുവ, കബീർ പട്ടാമ്പി, സാനു മാവേലിക്കര ആശംസകളർപ്പിച്ചു.
അൻസാർ വർക്കല, റിയാസ് വണ്ടൂർ, സനീഷ് നസീർ, രാഹുൽ രവീന്ദ്രൻ, സുബിൻ, സിജോയ്, ഷെമീന അൻസാർ, മിനുജ മുഹമ്മദ്, ജാസ്മിൻ റിയാസ്, അൻസാർ ആലുവ, സന്തോഷ്, സഞ്ജു, യാസർ കരുവാരകുണ്ട് എന്നിവർ പങ്കെടുത്തു.
![]()
