റിയാദ്: തൃശൂർ ചേലക്കര,തോഴുപാടം സ്വദേശി കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് (43) റിയാദിലെ അൽ ഇമാൻ ജനറൽ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.ജുമുഅ നമസ്കാരത്തിനായി റൂമിൽ നിന്നും പുറപ്പെടുന്നതിനുള്ള ഒരുക്കത്തിനിടയിൽ താമസ സ്ഥലത്ത് കുഴഞ്ഞ് വീഴുകയും ഉടനെത്തന്നെ സുഹൃത്തുക്കൾ ആംബുലൻസിനെ വിവരം അറിയിക്കുകയും ഹോസ്പിറ്റലിൽ എത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിലേ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. മൂന്നുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്
മാതാപിതാക്കൾ :മുഹമ്മദ്(പരേതൻ),നബീസ
ഭാര്യ:ആരിഫ
അദ്നാൻ ,അഫ്നാൻഎന്നിവർ മക്കളാണ്
കുടുംബത്തിന്റെ തീരുമാനപ്രകാരം മയ്യത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ ,റിയാസ് ചിങ്ങത്ത് ,ഷൗകത്ത് പുൽപറ്റ,ലത്തീഫ് ഫറൂഖ്,അബ്ദുൽ സത്താർ എന്നിവർ രംഗത്തുണ്ട്
![]()
