മനാമ:മനാമ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളിയായ സ്കൂള്‍ അധ്യാപിക നിര്യാതയായി. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനി ബിന്ദു രാജേഷ് (45) ആണ് മരിച്ചത്.
രണ്ട് വര്‍ഷം മുന്‍പാണ് ബിന്ദുവിന്റെ ഭര്‍ത്താവ് രാജേഷ് പങ്കജ് അന്തരിച്ചത്. മക്കള്‍. റിഗ്വേദ് രാജ് (11ാം ക്ലാസ്), നക്ഷത്ര രാജ് (നാലാം ക്ലാസ്). ഇരുവരും ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. ഇന്ത്യന്‍ സ്കൂളിന്റെ ഈസ ടൗണ്‍ പ്രൈമറി വിഭാഗത്തിലാണ് ബിന്ദു സേവനം അനുഷ്ഠിച്ചിരുന്നത്. അധ്യാപികയുടെ വിയോഗത്തില്‍ സ്കൂള്‍ അനുശോചിച്ചു.
നിലവില്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു
![]()
