റിയാദ്/കൊയിലാണ്ടി:റിയാദിലെ സാമൂഹിക പ്രവർത്തകൻ ഗഫൂർ കൊയിലാണ്ടിയുടെ സഹോദര പുത്രൻ വാഹനാപകടത്തിൽ മരിച്ചു.
ചെങ്ങോട്ടുകാവ് സെറീന കോട്ടേജിൽ ഫൈസൽ അഹമ്മദ്.ആർ.കെ (കുവൈത്ത്) – റംസീന ചെറിയ കണ്ണൻക്കണ്ടി ദമ്പതികളുടെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്.
എലത്തൂർ ദേശീയപാതയിൽ കാറും ബൈക്കുമായി കൂട്ടി മുട്ടിയാണ് അപകടമുണ്ടായത്.
മാതാപിതാക്കൾ കാപ്പാട് സഹോദരങ്ങൾ മുഹമ്മദ് ഫിസാൻ,ഫാത്തിമ റിഫ്ന.
ജനാസ നിസ്കാരം 19/08/2026 ളുഹറിന് ചെങ്ങോട്ടുകാവ് ജുമാ മസ്ജിദിൽ നടത്തിയതിന് ശേഷം മാടാക്കര ജുമാ മസ്ജിദിൽ ഖബറടക്കും.
ഫര്സീന് അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ആഗസ്ത് 24ന് വൈകീട്ട് 4ന് നടത്താനിരുന്ന ഗഫൂര്‍ കൊയിലാണ്ടിയുടെ മകന് മുഹമ്മദ് ഷഹീന്റെ വിവാഹ സത്ക്കാരം മാറ്റിവെച്ചു.
![]()
