ഹഫർ അൽ ബാത്തിൻ: സ്വാതന്ത്ര്യസമര സേനാനികൾ തങ്ങളുടെ ജീവനും ജീവിതവും രാജ്യത്തിനായി സമർപ്പിച്ച് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മഹത്വം ഓർമ്മിച്ചുകൊണ്ട് ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ചടങ്ങിൽ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്ത് അധ്യക്ഷനായി ദേശീയപതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളും രാജ്യത്തിനായി അവർ നടത്തിയ പോരാട്ടങ്ങളും അനുസ്മരിച്ചു.
ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ ജനറൽ സെക്രട്ടറി സൈഫുദ്ധീൻ പള്ളിമുക്ക് സ്വാഗതം പറഞ്ഞു. ഈസ്റ്റേൺ പ്രൊവിൻസ് ഭാരവാഹികളായ സെക്രട്ടറി സലീം കീരിക്കാട്, നിർവാഹക സമിതി അംഗം ഇക്ബാൽ ആലപ്പുഴ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
അനൂപ് പ്രഭാകരൻ, ഷബ്നാസ് കണ്ണൂർ,സമദ് കരുനാഗപ്പള്ളി, രതീഷ് ചിറക്കൽ, ഉസ്മാൻ പള്ളങ്ങൽ , ജംഷാദ് അലി, അബ്ദുൽ ഗഫൂർ, ആൻസിഫ് മദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോമോൻ ജോസഫ് ചടങ്ങിൽ നന്ദി അറിയിച്ചു.
തുടർന്ന് മധുരവിതരണം നടത്തി. ഒ.ഐ.സി.സി പ്രവർത്തകരും അംഗങ്ങളും പങ്കെടുത്ത ചടങ്ങ് രാജ്യസ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് ശ്രദ്ധേയമായി.
പ്രവാസി സമൂഹത്തിനിടയിൽ രാജ്യസ്നേഹവും ദേശീയബോധവും ശക്തിപ്പെടുത്തുന്നതിനൊപ്പം, സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ പുതുതലമുറയ്ക്ക് പകർന്നുനൽകേണ്ടതിന്റെ പ്രാധാന്യവും ചടങ്ങിൽ ഓർമ്മിപ്പിച്ചു.
![]()
