അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15-ന് രാവിലെ 7.00 മണിക്ക് സമാജം ആസ്ഥാനത്ത് ദേശസ്നേഹത്തിന്റെ ആവേശത്തിൽ ആഘോഷിച്ചു.
സമാജം പ്രസിഡന്റ് എ.എം. അൻസാർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി റഫീഖ് പി.ടി. സ്വാഗതപ്രസംഗം നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത മഹാന്മാരെ അനുസ്മരിച്ചുകൊണ്ട് രാജ്യത്തിന്റെ ഐക്യവും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് പ്രസിഡന്റ് ആഹ്വാനം ചെയ്തു.

സമാജം വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, മുൻ ജനറൽ സെക്രട്ടറിമാരായ എം യു ഇർഷാദ് , ദശപുത്രൻ, വനിതാ കൺവീനർ കവിത വിനോദ്, എന്നിവർ സംസാരിച്ചു. കമ്മറ്റി അംഗങ്ങളായ അനുപ ബാനർജീ, ഗോപകുമാർ, നൗഷാദ് സലീം, രാജേഷ് മഠത്തിൽ,അഭിലാഷ് പിള്ള, അമീർ കല്ലമ്പലം, ഷിബു, ഹാറൂൺ, അനീഷ് ഭാസി, സിറാജ് മാള, ദീപ സോജി, അശ്വതി അഭിലാഷ്, ഷാനിതാ ഷംസുദ്ധീൻ, ബിജു വാര്യർ, റിയാസ്, ഷാജി കുമാർ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിംഗ്, ബാലവേദി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, ഡേ ടു ഡേ സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ അനീഷ് മോൻ നന്ദിരേഖപ്പെടുത്തി ദേശീയഗാനാലാപനവും മധുരവിതരണവും ചടങ്ങിന് മാറ്റുകൂട്ടി.
![]()
