തിരൂര്‍: കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു . അഡ്വ. ഗഫൂര്‍ പി. ലില്ലീസ് (പ്രസിഡന്റ്),
ബാദുഷ കടലുണ്ടി(ജനറല്‍ സെക്രട്ടറി), കെ.സി. സജീവ് തൈക്കാട്(ട്രഷറർ) എന്നിവരെ പ്രധാന സംസ്ഥാന ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.
എം.യു. അഷറഫ്, നന്ദിനി മോഹനന്, ഇ.എം.പി. അബൂബക്കര്‍, കെ.കെ. പ്രീതി(വൈസ് പ്രസിഡന്റുമാര്‍), സി.കെ. കൃഷ്ണദാസ്, ആര്. ശ്രീകൃഷ്ണപിള്ള, വി.കെ. ഉമ്മര്‍, പ്രശാന്ത് കുട്ടാംപള്ളി(സെക്രട്ടറിമാര്‍) എന്നിവരെ സഹ ഭാരവാഹികളാണ് തെരെഞ്ഞെടുത്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രവാസി വിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂന്ന് ദിവസമായി തിരൂരില്‍ നടന്ന സമ്മേളനത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ പൊതുചര്‍ച്ചയും ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി ബാദുഷ കടലുണ്ടി മറുപടിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി. സൈതാലിക്കുട്ടി ഭരണഘടന ഭേദഗതി അവതരിപ്പിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ സംസാരിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു.
ലാലാ ഹര്‍ദയാല്‍ നഗറില്‍ നടന്ന പൊതുസമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂര്‍ പി. ലില്ലീസ് അധ്യക്ഷനായി. കെ.വി. അബ്ദുള്‍ ഖാദര്‍, വി.പി. അനില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അക്ബര്‍ ട്രാവല്‍സ് എം.ഡി. ഡോ. അബ്ദുള്‍ നാസറിനെയും ഖത്തറിലെ വ്യവസായി കല്ലന് ഉസ്മാനെയും പിണറായി വിജയന് ഉപഹാരം നല്കി ആദരിച്ചു.
സംസ്ഥാന സെക്രട്ടറി ബാദുഷ കടലുണ്ടി സ്വാഗതവും ജില്ലാ സെക്രട്ടറി വി.കെ. റൗഫ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് കെ.സി. സജീവ് തൈക്കാട്, നന്ദിനി മോഹനന്, കെ.കെ. പ്രീതി, സി.കെ. കൃഷ്ണദാസ്, സി.പി. റസാക്ക് എന്നിവര്‍ നേതൃത്വം നല്കി.
![]()
