റിയാദ്: എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പീസ് വാലി ഹ്യൂമൻ കെയർ ഫൗണ്ടേഷന്റെ ജീവകാരുണ്യ പുനരധിവാസ പ്രവർത്തനങ്ങൾ മാധ്യമ, സോഷ്യൽ മീഡിയ രംഗത്തുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനായി പീസ് വാലി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച മീഡിയ ആൻഡ് ഇൻഫ്ലുവൻസേഴ്സ് മീറ്റ് ശ്രദ്ധേയമായി. മലാസ് അൽമാസ് ഹാളിൽ നടന്ന സംഗമത്തിൽ റിയാദിലെ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രതിനിധികളും പങ്കെടുത്തു.

അഡ്വൈസറി ബോർഡ് അംഗവും മീഡിയ ഹെഡുമായ ജയൻ കൊടുങ്ങല്ലൂർ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ഇൻചാർജ് നിഷാദ് ചെറുവട്ടൂർ സ്വാഗതം ആശംസിച്ചു. റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഷിയാസ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വൈസറി ബോർഡ് ചെയർമാൻ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
പീസ് വാലിയുടെ പാലിയേറ്റീവ് കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സൈക്കോ–സോഷ്യൽ റീഹാബിലിറ്റേഷൻ, ഡയാലിസിസ്, എർലി ഇന്റർവെൻഷൻ, ഡി-അഡിക്ഷൻ, നിർഭയ കേന്ദ്രം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പുനരധിവാസം, ലൈഫ് സ്കിൽസ് പരിശീലനം തുടങ്ങിയ സേവനങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു. പീസ് വാലിയിലെ സന്ദർശന അനുഭവങ്ങൾ ജസീർ കോതമംഗലം, ഹാരിസ് മരക്കാർ എന്നിവർ പങ്കുവച്ചു. പീസ് വാലി സന്ദർശിച്ച പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളും അനുഭവക്കുറിപ്പുകളും ഉൾപ്പെടുത്തിയ പ്രത്യേക അവതരണവും നടന്നു.
തുടർന്ന് നടന്ന മാധ്യമ സംവാദത്തിൽ, പീസ് വാലിയുടെ മാനുഷിക ദൗത്യം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിൽ പരമ്പരാഗത മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കുമുള്ള പങ്കും സഹകരണ സാധ്യതകളും ചർച്ച ചെയ്തു.

റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോഓർഡിനേറ്റർ ഷിബു ഉസ്മാൻ(ജി സി സി ടൈംസ് ), ജീവൻ ടി.വി സൗദി ബ്യുറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി, വീക്ഷണം റിപ്പോർട്ടർ നാദിർഷ, ന്യൂസ് 16 ഓൺലൈൻ റിപ്പോർട്ടർ മജീദ് കെ പി പതിനാറുങ്ങൽ ,സൗദി ടൈംസ് പ്രതിനിധി മുജീബ് ചങ്ങരംകുളം, അഡ്വ. അജിത് ഖാൻ, നിയാഫ് വലിയത്ത്, അബ്ദുൽ ഖാദർ മോച്ചേരി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ബനൂജ് പാലത്ത്, നസീം നസീർ, ഇല്യാസ് പൂളക്കൽ, അനീസ് അബ്ദുൽ അസീസ്, അഷ്റഫ് തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.

പീസ് വാലി ഭാരവാഹികളായ അലി ആലുവ, റഹ്മാൻ മുനമ്പത്ത്, സൈഫ് കായംകുളം, കരീം കാനാമ്പുറം എന്നിവർ ചടങ്ങിൽ സംസാരിച്ചു. സലാം പെരുമ്പാവൂർ, സഹൽ പെരുമ്പാവൂർ, അജ്നാസ് കോതമംഗലം എന്നിവർ പ്രോഗ്രാം ഏകോപിപ്പിച്ചു. റസാന ഖദീജ പരിപാടി നിയന്ത്രിച്ചു. ട്രഷറർ അമീർ ബീരാൻ നന്ദി രേഖപ്പെടുത്തി.

![]()
