നദികളിൽ നിന്നും മണൽ മാത്രം വാരി വെള്ളപ്പൊക്ക ദുരിതങ്ങൾ പരിഹരിക്കാൻ സാധിക്കുകയില്ല. നിലവിലുള്ള ജലനിർഗമന പാതകൾ ശുദ്ധീകരിച്ച്, അടഞ്ഞു പോയ നദികളും തോടുകളും ജലാശയങ്ങളും പുനർജ്ജീവനം നടത്തി ശാസ്ത്രീയമായി പഠിച്ച് ആവശ്യമെങ്കില് പുതിയവ നിർമ്മിക്കാൻ സർക്കാർ നടപടിയെടുക്കണം. ശരിയായ പഠനങ്ങളും ഭുമിയുടെ സർവ്വയും നടത്തി ശാശ്വത പരിഹാരത്തിന് നഗരാസൂത്രണ പദ്ധതികൾ ആവിഷ്കരിച്ച് നിയമപരമായി നടപ്പിലാക്കാൻ ഭരണകൂടവും, സർവ്വ കക്ഷികളും, ജനങ്ങളും ദീർഘ വീക്ഷണത്തോടെ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ഉൾനാടൻ ജല ഗതാഗതം ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെ നടപ്പിലാക്കി, കൂടതൽ തൊഴിൽ ഉറപ്പും കേരളത്തിൻറെ അടിസ്ഥാന വികസനവും സാധ്യമാകും. പ്രാദേശിക ജലോത്സവ വള്ളംകളി പ്രോത്സാഹിപ്പിച്ച്, മത്സരങ്ങളിൽ വ്യവസായികളുടെ പേരിൽ വള്ളങ്ങൾ സ്പോൺസർഷിപ്പ് നടത്തി സാമ്പത്തിക ബാധ്യത പരിഹരിക്കുകയും ഇതോടൊപ്പം ജലാശയങ്ങളുടെ തനിമ നിലനിർത്താനും സാധിക്കും.

ലോക കാലാവസ്ഥ വ്യതിയാനവും, ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥിതിയിൽ കാലാന്തരങ്ങളായി പരിഗണിക്കുന്ന മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങൾ അനുദിനം വർദ്ധിക്കുകയാണ്. സ്വാർത്ഥരായ മനുഷ്യർ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ കാലാന്തരത്തിൽ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥിതിക്ക് പ്രതികൂലമായി മാറുന്നത് മനസ്സിലാക്കുക. കായലുകളും നദികളും തോടുകളും തണ്ണീർത്തടങ്ങളും നിലങ്ങളും നമ്മൾ തന്നെ നമ്മുടെ ആവശ്യങ്ങൾക്കായും പൊതുവികസനത്തിനായും അശാസ്ത്രീയമായി രൂപാന്തരപ്പെടുത്തിയപ്പോൾ ജലനിർഗമന പാതകൾ അടയുകയാണ്. നദികളിലും തോടുകളിലും ജലാശയങ്ങളിലും അടിഞ്ഞുകൂടുന്ന ചെളിയും മണ്ണും മണലും വിവിധ മാലിന്യങ്ങളും നീക്കം ചെയ്യാതെയും, മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്ന നമ്മുടെ ശീലം നമ്മുക്ക് തന്നെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുന്നുഎ എന്നതാണ് സത്യം.

വിവിധ വികസന പദ്ധതികൾ ആവിഷ്കരിച്ച് നിലവിലുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥ അവിഹിത കൂട്ടുകെട്ട് പ്രബലപ്പെട്ട് സാമൂഹിക വിപത്തായി രാജ്യവ്യാപകമായിരിക്കുന്നു. ശാസ്ത്രീയമായി ദീർഘവീക്ഷണത്തോടെ നഗരാസൂത്രണ പദ്ധതികൾ ആവിഷ്കരിച്ച്, ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥിതിക്കും പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകി നിയമപരമായി നടപ്പിലാക്കാൻ ഭരണകൂടവും ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ നിലവിലുള്ള പ്രതിസന്ധി അതിജീവിക്കാൻ സാധിക്കുകയുള്ളൂ.
Responsible Tourism ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെ കേരളത്തിൻറെ മുഖച്ഛായ മാറ്റാം.

പീറ്റർ വർഗ്ഗീസ്
ഫൗണ്ടർ,
അപ്പർ കുട്ടനാട് വികസന സമിതി
![]()
