അബ്ദുൽറഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ :പാസ്പോർട്ട് ചാർജജ് വർദ്ധന; വിശദീകരണവുമായി കേന്ദ്ര സർക്കാർ.പുതുതായി നിലവിൽ വന്ന പാസ്പോർട്ട് ചാർജജ് വർദ്ധനവ് കാലോചിതമാണെന്നും ചിപ് സംവിധാനം ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ നൽകുന്ന പാസ്പോർട്ടിന് വിവിധ തരത്തിലുള്ള ചെലവുകൾ വർദ്ധിച്ചിട്ടുണ്ടെന്നും, അതിനാലാണ് പുതിയ നിരക്കുകൾ ഏർപ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
പതിനാല് വർഷത്തിന് ശേഷമാണ് ചാർജജ് വർദ്ധന ഏർപ്പെടുത്തിയതെന്നും, നിലവിൽ 67% വർദ്ധനവാണ് നടപ്പിലാക്കിയതെന്നും സർക്കാർ വ്യക്തമാക്കി.ഇതിന് ന്യായീകരണമായി മുൻകാലങ്ങളിലെ ചാർജ് വർദ്ധനവുകളുടെ ശതമാനക്കണക്കുകളും റഫറൻസായി നൽകിയിട്ടുണ്ട്.
📌 1971 (1967-ലെ പാസ്പോർട്ട് ആക്ടിന് നാല് വർഷത്തിന് ശേഷം) – 67%
📌 1980 (ഒമ്പത് വർഷത്തിന് ശേഷം) – 100%
📌 1993 (പതിമൂന്ന് വർഷത്തിന് ശേഷം) – 500%
📌 2002 (ഒമ്പത് വർഷത്തിന് ശേഷം) – 233%
📌 2012 – 50%
![]()
