എറണാകുളം :വിവാദമായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി നടൻ മമ്മൂട്ടി . യുവജനങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തെന്നും അവരുടെ ശബ്ദങ്ങൾക്ക് ചെവികൊടുക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ മമ്മൂട്ടി കുറിച്ചു. യുവാക്കളെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
![]()
