അബുദാബി: അബുദാബി മലയാളി സമാജം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽ പറവകൾ എന്ന സമ്മർ ക്യാമ്പിന് വർണ്ണാഭമായ തുടക്കമായി.
സമാജം പ്രസിഡന്റ് എ എം അൻസാർ നിലവിളക്ക് കൊളുത്തി ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സമാജം ജനറൽസെക്രട്ടറി റാഫിക് പി. ടി കോഓർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ, ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, സമാജം, വൈസ് പ്രസിഡന്റ് നാസർ പേരുപാവൂർ, വനിതാവിഭാഗം കൺവീനർ കവിത വിനോദ് എന്നിവർ സംസാരിച്ചു. ട്രഷറർ അനീഷ് മോൻ നന്ദി പറഞ്ഞു.
ക്യാമ്പ് ഡയറക്ടർ അസ്നത്ത് മൻസൂർ ക്യാമ്പിനെക്കുറിച്ച് വിവരിച്ചു.
പ്രവാസലോകത്തെ കുട്ടികള്‍ക്ക് വേനലവധി ദിനങ്ങള്‍ വിജ്ഞാനപ്രദവും വിനോദഭരിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
കുട്ടികളുടെ വ്യക്തിത്വ വികാസം, കായിക-കലാ അഭിരുചികള്‍ വളര്‍ത്തല്‍, സാമൂഹിക ബോധം തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്കുന്ന വിവിധ സെഷനുകളാണ് ഈ ദിവസങ്ങളില്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.
ജൂലൈ 18 മുതൽ ആഗസ്റ്റ് 2 വരെയാണ് ക്യാമ്പ്.
![]()
