മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ( കെ.പി എഫ് ബഹ്റൈൻ) സംഘടിപ്പിച്ച കുടുംബസംഗമവും പൂൾ പാർട്ടിയും ആലിയിൽ ആവേശകരമായ അന്തരീക്ഷത്തിൽ നടന്നു. കെപിഎഫ് കുടുംബാംഗങ്ങളും ലേഡീസ് വിംഗും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടി സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്ന വേദിയായി മാറി.

കെ പി എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി, കോഡിനേറ്റർ ഹരീഷ് പി.കെ എന്നിവർ ആശംസകളർപ്പിച്ചു.
ലേഡീസ് വിംഗ് പ്രതിനിധികളായ അഞ്ജലി സുജീഷ്, ഷറീന ഖാലിദ് എന്നിവർ കുടുംബസംഗമങ്ങളുടെ പ്രാധാന്യവും വനിതകളുടെ സജീവ പങ്കാളിത്തവും എടുത്തുപറഞ്ഞു.
ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ഈഷാൻ ഷാജിയെ കെ പി എഫ് സ്നേഹോപഹാരവും മൊമെന്റോയും നൽകി ആദരിച്ചു.

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികളും വിനോദ മത്സരങ്ങളും അരങ്ങേറി. കെപിഎഫ് കുടുംബാംഗങ്ങളുടെയും ലേഡീസ് വിംഗിന്റെയും സജീവ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ആവേശം പകർന്നു.
കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ ഏകോപനവും നടത്തിപ്പും.
ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതവും എന്റർടൈൻമെന്റ് കൺവീനർ ബവിലേഷ് നന്ദിയും പറഞ്ഞു.
![]()
