മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റിൽ മനാമ ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഹമദ് ടൗൺ ടീമിനെ പരാജയപ്പെടുത്തിയാണ് മനാമ കിരീടം സ്വന്തമാക്കിയത്. ഹമദ് ടൗൺ ടീം റണ്ണറപ്പായി.
ബുദയ്യ ജവാദ് പെട്രോൾ സ്റ്റേഷന് സമീപമുള്ള അൽ മൈദാൻ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഐ വൈ സി സി ബഹറിൻ്റെ ഒൻപത് ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള പങ്കെടുത്തു. മത്സരങ്ങൾ കായികപ്രേമികൾക്ക് ആവേശകരമായ അനുഭവമായി.
ഐ.വൈ.സി.സി ബുദയ്യ ഏരിയ പ്രസിഡന്റ് അബ്ദുൽ സലീം, ജനറൽ സെക്രട്ടറി ഇ.കെ. അശ്റഫ്, ഏരിയ എക്സിക്യൂട്ടീവ് അംഗവും മുൻ ദേശീയ പ്രസിഡന്റുമായ ഷിബിൻ തോമസ്, ഏരിയ എക്സിക്യൂട്ടീവ് ഭാരവാഹികളായ സജീഷ് രാജ്, റിനോ സക്കറിയ, രജീഷ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
പ്രവാസി യുവാക്കൾക്കിടയിൽ കായികമനോഭാവവും സൗഹൃദവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
വിജയികളെയും ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ച ബുദയ്യ ഏരിയ കമ്മിറ്റിയെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
![]()
