മനാമ :ബഹ്റൈനിലെ കടുത്ത വേനലിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് അശ്വാസമായി ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറം, (BMBF) വർഷങ്ങളായി നൽകി വരാറുള്ള സൗജന്യ ദാഹജല പഴവർഗ ങ്ങളുടെ വിതരണം ഹെൽപ്പ് & ഡ്രിങ് സീസൺ 12 ന്റെ ഈ വർഷത്തെ തുടക്കം നാളെ (17/07/2026 വെള്ളിയാഴ്ച) രാവിലെ 8 മണിക്ക് തൂബ്ലി വർക്ക് സൈറ്റിൽ തുടക്കം കുറിക്കുകയും സെപ്റ്റംബർവരെ നടക്കുന്നതാണ്
വേനൽകാലത്ത് രണ്ട് മാസം നീണ്ടു നിൽക്കുന്ന ഈ ജീവകാരുണ്യ ബോധവൽക്കരണ പരിപാടി പവിഴദ്വീപിൽ 11 വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച BMBF എന്ന കൂട്ടായ്കയിലൂടെ പതിനായിരകണക്കിന് തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുവാനും വിവിധ സംഘടനകൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും സ്വദേശി വിദേശികൾക്കിടയിൽ മാതൃകയാക്കാനും കഴിഞ്ഞതിൽ ഏറെ അഭിമാനവും സംതൃപ്തിയുമുണ്ടെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ അറിയിച്ചു.
![]()
