റിയാദ് : കൊണ്ഗ്രെസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് റിയാദ് ഓ ഐ സി സി സെൻട്രൽ കമ്മിറ്റി അനുസ്മരണ ചാടാൻ സംഘടിപ്പിക്കുന്നു.
ജൂലൈ 18, ശനിയാഴ്ച രാത്രി 8:00 മണിക്ക് സബർമതി ഓഫീസിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ജനങ്ങളോടൊപ്പം ജീവിച്ചും അവരുടെ പ്രശ്നങ്ങളിൽ എന്നും ഇടപെട്ടത് താങ്ങായി നിന്ന സമാനതകളില്ലാത്ത പൊതു ജീവിതം നയിച്ച നേതാവിനെ അനുസ്മരിക്കുന്ന ചടങ്ങിലേക്ക് ജനാധിപത്യ വിശ്വാസികളെ ക്ഷണിക്കുന്നതായി പരിപാടിയുടെ ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി വാർത്ത കുറിപ്പിലറിയിച്ചു.
![]()
