ജിദ്ദ: ഉംറ കർമ്മം നിർവ്വഹിച്ച് മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ ഉംറ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു.കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ (70) ആണ് മരിച്ചത്.
പരേതനായ കെ.ബി. അലിയാണ് ഭർത്താവ്. മക്കൾ: സിറാജുദ്ദീൻ, റസീന, സിജിന. മരുമക്കൾ: മുഹമ്മദാലി, ഉണ്ണി അബൂബക്കർ.
ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ബന്ധുക്കൾക്കൊപ്പം ജിദ്ദ കെ.എം.സി.സി. വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
![]()
