റിയാദ് : ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്മാരക പബ്ലിക് എക്സലൻസ് പുരസ്കാരം കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം അംഗം സി. ആർ. മഹേഷ് എം.എൽ.എ.യ്ക്ക് സമ്മാനിക്കുന്ന ചടങ്ങ് 2026 ജൂലൈ 15, ബുധനാഴ്ച രാവിലെ 10.00 മണിക്ക് തിരുവനന്തപുരം കെ.പി.സി.സി. ആസ്ഥാനത്ത് വെച്ച് നടക്കുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ വാർത്ത കുറിപ്പിൽ അറിയിച്ചു.
സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും പുരസ്കാരം സമ്മാനിക്കുകയും ചെയ്യും.പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സി. ആർ. മഹേഷിനെ ആദരിക്കുന്ന ഈ ചടങ്ങ് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിക്കു വലിയ അഭിമാന നിമിഷമാണെന്നും നാട്ടിലുള്ള ഓ ഐ സി സി പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കണമെന്നും ഓ ഐ സി സി സെൻട്രൽ കമ്മിറ്റി യിക്ക് വേണ്ടി അറിയിച്ചു.നാട്ടിലുള്ള ഓ ഐ സി സി പ്രവർത്തക്കും മുൻ അംഗങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം
സലിം കളക്കര( പ്രസിഡന്റ് )7560999222
നിഷാദ് ആലംകോട്(ജനറൽ സെക്രട്ടറി) – 8444081118
![]()
