റിയാദ്: റിയാദ് കെഎംസിസി ധർമ്മടം മണ്ഡലം കമ്മിറ്റി വർഷംതോറും സംഘടിപ്പിച്ചുവരുന്ന ഇഗ്നൈറ്റ് സീസൺ–5-ന്റെ ഭാഗമായി ധർമ്മടം ഫിയെസ്റ്റ ഓഗസ്റ്റ് 28-ന് വെള്ളിയാഴ്ച സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കമ്പവലി, നീന്തൽ മത്സരം, മെഹന്തി മത്സരം, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവ ഫിയെസ്റ്റയുടെ ഭാഗമായി നടക്കും. തുടർന്ന് സമാപന സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.
റിയാദിലെ കണ്ണൂർ ജില്ലക്കാരെ ഒരുമിപ്പിക്കുന്ന ഈ കുടുംബസംഗമത്തിൽ ജില്ലയിലെ മുഴുവൻ പ്രവാസി കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം കമ്മിറ്റി അഭ്യർഥിച്ചതായി ഭാരവാഹികൾ അറിയിച്ചു.
![]()
