ജിദ്ദ: ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ മലബാര്‍ അടുക്കള ജിദ്ദ 13-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജിദ്ദയിലെ ഗുഡ് ഹോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ ഷാജ ഉദ്ഘാടനം ചെയ്തു.വാസു, ഷമീല മൂസ, കെ.ടി. മുനീര്‍, ഖാജ എന്‍ജിനീയര്‍, ഹസന് യമഹ, സലാഹ് കാരാടന്‍, ഡോ. ഫൈസല്‍, നിതേഷ്, റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളിലും മദ്റസ പഠനത്തിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ മെമന്റോകള്‍ നല്കി ആദരിച്ചു.

13-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരങ്ങളിലെ വിജയികളെയും ചടങ്ങില്‍ ആദരിച്ചു. അമ്മക്കൊരു കുറിപ്പ് എന്ന ഓൺ ലൈൻ എഴുത്തുമത്സരത്തില്‍ രാജിയ വീരന് ഒന്നാം സമ്മാനം നേടി. ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ബ്ലെന്‍സി കുര്യന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാംഗോ റെസിപ്പി മത്സരത്തില്‍ പങ്കെടുത്തവരെയും ചടങ്ങില്‍ ആദരിച്ചു.
മീഡിയ രംഗത്തെ മികച്ച സേവനങ്ങള്‍ പരിഗണിച്ച് ജിദ്ദയിലെ A7 വീഡിയോ ഗ്രാഫർ ആസിഫ് പാലത്തിങ്കലിനെ മലബാര്‍ അടുക്കളയുടെ മെമന്റോ നല്കി ആദരിച്ചു.
മലബാര്‍ അടുക്കളയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസീറ, സാഹിറ സവാദ്, ആശിക് റംനാസ്, ശബ്ന, ഷാഹിദ ജലീല്‍, സബ്രീന, മുംതാസ്, സുനീറ ഫൈസ, മുബീ അന്‍വര്‍, ലത്തീഫ് മൊഗ്രാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ആയിഷ ഷാമിസ്, ഹന എന്നിവര്‍ അവതാരകരായിരുന്നു . മുഖ്യസംഘാടകയും കോ-ഓര്‍ഡിനേറ്ററുമായ കുബ്റ ലത്തീഫ് ചടങ്ങിന്റെ ആസൂത്രണത്തിനും ഏകോപനത്തിനും നേതൃത്വം നല്കി.
![]()
